കാത്തിരിപ്പിനൊടുവിൽ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രഭാസ് നിറഞ്ഞാടുകയാണ് സലാറില്‍. പൃഥ്വിരാജ് ഇമോഷണൽ രംഗങ്ങളിലും നിറഞ്ഞു നിന്നു.
ഇപ്പോഴിതാ സലാർ ഒടിടിയിൽ നെറ്റ്ഫ്ലിക്സിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സലാറിന്റെ ഒടിടി റൈറ്റ്സിന് 160 കോടി രൂപയാണ് ലഭിച്ചതെന്ന് റിലീസിനു മുന്നേ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തിയത്. ദേവ എന്ന നായക കഥാപാത്രമായിട്ട് നായകൻ പ്രഭാസും വേഷമിട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരു വമ്പൻ ചിത്രമാണ്.
പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെയാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്.
സിനിമയിൽ മാസ് രംഗങ്ങളിലൂടെ പ്രഭാസും ഇമോഷണൽ രംഗങ്ങളിലൂടെ പൃഥ്വിരാജും കയ്യടി നേടി തുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക