മുഖക്കുരു, പാടുകൾ എന്നീ ചർമ്മ പ്രശ്ങ്ങൾ കാരണം വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍.
ആപ്പിള്‍ ജ്യൂസ് പുളിപ്പിച്ചുണ്ടാക്കുന്നതാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ്.
ചര്‍മ്മത്തിന്റെ പിഎച്ച് ബാലൻസ് സൂക്ഷിക്കുക, മുഖക്കുരുവോ മറ്റ് പാടുകളോ നീക്കം ചെയ്യുക, മുഖത്തെ കേടായിപ്പോയ കോശകലകളെ ഇളക്കിക്കളഞ്ഞ് മുഖം തിളക്കമുള്ളതാക്കുക, ചര്‍മ്മത്തെ ബാധിക്കുന്ന വിവിധ ബാക്ടീരിയല്‍- ഫംഗല്‍ ബാധകള്‍ പോലുള്ള അണുബാധകളെ ചെറുക്കുക, ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുകയും അതുവഴി ചര്‍മ്മം ഉന്മേഷത്തോടെയിരിക്കുകയും ചെയ്യാൻ സഹായിക്കുക എന്നിങ്ങനെ പലതരം ചർമ്മ പ്രശ്നങ്ങൾക്ക് ആപ്പിള്‍ സൈഡര്‍ വിനിഗറിനുണ്ട്.
രാവിലെ ദിവസം തുടങ്ങുമ്പോള്‍ തന്നെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എപ്പോള്‍ ഉപയോഗിക്കുമ്പോഴും വെള്ളമൊഴിച്ച് ഇതിനെ നേര്‍പ്പിക്കല്‍ പ്രധാനമാണ്. നേര്‍പ്പിക്കാതെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കരുത്.
ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇതിലേക്ക് അല്പം ചെറുനാരങ്ങാനീരും, ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കാം. ഇത് ദിവസത്തിന്റെ ആദ്യം തന്നെ ചെയ്യാവുന്നതാണ്. ഇതൊരു ‘ഡീടോക്സിഫയിംഗ് ഡ്രിങ്ക്’ (ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്ന പാനീയം) ആയി കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക