പ്രായഭേദമില്ലാതെ എല്ലാവരിലും പ്രകടമാവുന്ന രോഗമാണ് ആസ്ത്മ. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളും ആണ് പ്രധാന ലക്ഷണങ്ങള്‍. രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താനായി ആസ്ത്മയുള്ളവര് നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്
വാള്നട്ട്സിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി-ഓക്സിഡന്റുകളും ആസ്ത്മ രോഗത്തിന്റെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങളുള്ള മഞ്ഞള്‍ ആസ്ത്മ പ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കും. സാധാരണനിലയില്‍ കറികളിലും മറ്റും തന്നെ ചേര്‍ത്ത് കഴിച്ചാല്‍ മതി.
ആസ്ത്മ പ്രശ്നമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഇഞ്ചിയും പതിവായി ഡയറ്റിലുള്പ്പെടുത്താവുന്നത് നല്ലതാണ്. മധുരമില്ലാത്ത ഇഞ്ചി ചായ ദിവസവും കഴിക്കുന്നതും ഗുണം ചെയ്യും. അതുപോലെ തന്നെ വെളുത്തുള്ളിയിലുള്ള ആന്റി-ഓക്സിഡന്റ്സ് ആസ്ത്മ സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. സൂപ്പുകളിലൊക്കെ ചേര്‍ത്ത് വെളുത്തുള്ളി കഴിക്കുന്നതാണ് നല്ലത്.
ചീര, മുരിങ്ങ പോലുള്ള ഇലക്കറികള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം പകരും. ഇലക്കറികളിലെ ആന്റി-ഓക്സിഡന്റ്സ്, വൈറ്റമിനുകള്‍ എന്നിവയാണ് സഹായിക്കുന്നത്. പല ആരോഗ്യഗുണങ്ങളുമുള്ള ഹെല്‍ത്തി പാനീയമാണ് ഗ്രീന്‍ ടീ. ഇതും ആസ്ത്മ സംബന്ധമായ പ്രയാസങ്ങള്‍ക്ക് വലിയ ആശ്വാസം പകരും. പ്രോബയോട്ടിക്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണസാധനങ്ങള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ആസ്ത്മ രോഗികള്‍ക്ക് നല്ലതാണ്. യോഗര്‍ട്ട് ഇതിനുദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക