ഹേഗ്: ഗാസ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. ഉടന്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇരുപക്ഷവും വെടിനിര്‍ത്തല്‍ ഉടമ്പടി ഉണ്ടാക്കണമെന്നാണ് പ്രമേയത്തില്‍ ഉള്ളത്.
അതേസമയം, വോട്ടെടുപ്പില്‍ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. എന്നാല്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന നിര്‍ദേശം പ്രമേയത്തില്‍ ഇല്ലാത്തതിനാല്‍ പ്രമേയത്തിന്റെ പ്രസക്തി എത്രമാത്രമുണ്ടാവുമെന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന സംശയം.
പ്രമേയത്തില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തില്‍ അമേരിക്ക എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടതും ഇതിന് പിന്നാലെയാണ്. എന്നാല്‍ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോള്‍ അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക