മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി മികച്ച അഭിപ്രായത്തോടു കൂടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ‘നേര്’. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന് ഇപ്പോള്‍ പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ്. അനശ്വരയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയുന്നത്.
അനശ്വരയുടെ കരിയര്‍ ബെസ്റ്റ് സിനിമ എന്നൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ‘ഈ നേരിനും നേരത്തിനും നന്ദി. നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം മാത്രം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളര്‍ന്നവളാണ് ഞാന്‍, കൂടെയുണ്ടാകണം’ അനശ്വര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഡിസംബര്‍ 21-നാണ് നേര് തിയേറ്ററുകളില്‍ എത്തിയത്. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. ആദ്യ ദിനം അഞ്ച് കോടിയ്ക്ക് മുകളില്‍ നേടിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
https://www.instagram.com/p/C1Kp9_VSS7u/?utm_source=ig_embed&ig_rid=e93a766f-85ba-4aae-ba45-eb27814b05cc
പ്രതികരിക്കാൻ ഇവിടെ എഴുതുക