സൗബിന് ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘മച്ചാന്റെ മാലാഖ’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ബോബന് സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയായിരുന്നു ടൈറ്റില്‍ പ്രഖ്യാപിച്ചത്. സാധരണക്കാരനായ ബസ് കണ്ടക്ടര്‍ സജീവന്റേയും മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സജീവനായി സൗബിനും ലിജിമോളായി നമിതാ പ്രമോദും എത്തുന്നു.
അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്, ശാന്തികൃഷ്ണ, മനോജ് കെ.യു, വിനീത് തട്ടില്‍, ദര്‍ശന സുദര്ശന്, ശ്രുതി ജയന്, ആര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജാക്സന് ആന്റണിയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. അജീഷ് തോമസിന്റേതാണ് തിരക്കഥ.
സിന്റോ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം – വിനോദ് മേനോന്, എഡിറ്റിംഗ് – രതീഷ് രാജ്, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യും – ഡിസൈന്‍ – അരുണ്‍ മനോഹര്‍, നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ജിജോ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്, പ്രൊഡക്ഷന്‍ മാനേജര്‍ – അഭിജിത്ത് കെ.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക