‘നേര്’ എന്ന ചിത്രത്തിന്റെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം മോഹൻലാൽ നായകനായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത് വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ എത്തും.
30 ദിവസങ്ങൾ മാത്രമാണ് ചിത്രം തീയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ട് പ്രിയതാരം മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ചിത്രത്തിൽ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. വൻ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതിഗംഭീരമായ കാഴ്ചയാണ് സിനിമയുടെ ക്യാപ്റ്റൻ ലിജോ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു ടീസർ റിലീസ് ചെയ്തപ്പോൾ മോഹൻലാൽ പറഞ്ഞത്.
മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, ഹരി പ്രശാന്ത് വർമ്മ, രാജീവ് പിള്ള, സുചിത്ര നായർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
https://www.instagram.com/p/C1Q_5hURA-C/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക