ടോവിനോ തോമസിനെ നായകനാക്കി ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവാഗത സംവിധായകനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന ത്രില്ലർ ചിത്രം 2024 ഫെബ്രുവരി 9 തിയേറ്ററുകളിൽ എത്തും.
തീയറ്റർ ഓഫ് ഡ്രീംസും യൂഡ്ളി ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, എന്നിവർ ചേർന്നാണ് ചിത്രത്തിൽ നിർമ്മിക്കുന്നത്.
ടോവിനോയെ കൂടാതെ സിദ്ദീഖ്’ ഹരിശ്രീ അശോകൻ’ പ്രേം പ്രകാശ്’ പ്രമോദ് വെളിയനാട്’ വിനീത് തട്ടിൽ’ രാഹുൽ രാജഗോപാൽ’ ഇന്ദ്രൻസ്’ സിദ്ദീഖ്’ ഷമ്മി തിലകൻ’ കോട്ടയം നസീർ’ മധുപാൽ’ അസീസ് നെടുമങ്ങാട്’ വെട്ടുകിളി പ്രകാശൻ’ സാദിഖ്, ബാബുരാജ്, അർഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പതിവ് ഇൻവെസ്റ്റിഗേഷൻ രീതിയിൽ നിന്നും മാറി അന്വേഷകരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗൗതം ശങ്കർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക