മധുര പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എങ്കിൽ ഈ വിഭവവും നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു ചുവടുകട്ടിയുള്ള പാത്രം എടുത്ത് അടുപ്പത്തുവച്ച് ചൂടാക്കാം.
ഇതിലേക്ക് അര കപ്പ് നെയ്യ് ഒഴിച്ച് കൊടുക്കണം. നെയ്യ് നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒന്നേകാൽ കപ്പ് കടലമാവ് ചേർത്തു കൊടുക്കാം. ഇനി ഇത് ബ്രൗൺ നിറമാകുന്നതുവരെ നല്ലതുപോലെ ഒന്ന് വറുത്തെടുക്കണം. ഇനി മധുരത്തിന് ആവശ്യമായ പഞ്ചസാര എടുത്ത് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാം. ഇത് അടുപ്പത്ത് വച്ച് നൂൽ പരുവം ആകുന്നതുവരെ കുറുക്കിയെടുക്കണം.
ഇതിലേക്ക് അല്പം ഏലക്കാപ്പൊടി കൂടി ചേർത്തു കൊടുക്കാം. ബ്രൗൺ നിറമായി വരുന്നതുവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം. പിന്നീട് ഇത് ചൂടോടുകൂടി വറുത്ത മാറ്റിവച്ചിരിക്കുന്ന കടലപ്പൊടിയിലേക്ക് ചേർത്തു കൊടുക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കാം.
പാത്രത്തിൽ നിന്ന് വിട്ടുപോരുന്ന പാകമാകുമ്പോൾ നെയ്യ് തടവിച്ചിരിക്കുന്ന ഒരു ബൗളിലേക്ക് ഇത് മാറ്റാം. എന്നിട്ട് ഇത് ലെവൽ ചെയ്ത് എടുക്കണം. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവ വിതറി അലങ്കരിക്കാവുന്നതാണ്. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക