നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോബയോട്ടിക് ഗുണങ്ങളും പോഷക ഗുണങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. എന്നാല്‍ തൈര് ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കുന്നത് ഒഴിവാക്കണം.
ഓറഞ്ച്, നാരങ്ങാ, മുന്തിരി തുടങ്ങിയ സിട്രിസ് പഴങ്ങളോടൊപ്പം തൈര് കഴിക്കുന്നത് നല്ലതല്ല. സിട്രസ് പഴങ്ങളുടെ അസിഡിറ്റി തൈരിലെ പ്രോട്ടീനുകളെ കട്ടപിടിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വാഴപ്പഴവും തൈരിനൊപ്പം കഴിയ്ക്കരുത്. പഴം തൈരുമായി സംജോയിപ്പിക്കുന്നത് ദഹന വ്യവസ്ഥയില്‍ വിഷാംശം ഉണ്ടാകാന്‍ കാരണമാകുന്നു. ഇത് ദഹന പ്രശ്നങ്ങളിലേക്ക് നയിക്കും.
തക്കാളി അസിഡിറ്റി ഉള്ള ഭക്ഷണ പദാര്‍ത്ഥമായതിനാല്‍ ഇത് തൈരുമായി കലര്‍ത്തുമ്പോള്‍ ആസിഡ് തൈരിലെ ലാക്ടിക് ആസിഡിനെ തടസപ്പെടുത്തുകയും അത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തക്കാളിയും തൈരും തമ്മില്‍ സംയോജിപ്പിച്ച് കഴിക്കരുത്. തൈരും മാങ്ങയും സംയോജിപ്പിക്കുന്നത് എന്‍സൈമുകളുടെ ഒരു വൈരുധ്യ മിശ്രിതം സൃഷ്ടിക്കുന്നു. ഇത് പിന്നെ ഗ്യാസിനും വീക്കത്തിനും കാരണം ആകുന്നു.
മത്സ്യത്തോടപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ആമാശയത്തിലെ പിഎച്ച് അളവില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ഇത് അസ്വസ്ഥതക്ക് കാരണമാവുകയും ചെയ്യുന്നു. തൈരിനൊപ്പം ചീര തുടങ്ങിയ ഇലകറികള്‍ കഴിക്കുമ്പോള്‍ അത് കാല്‍സ്യം പോലുള്ള ധാതുക്കളുടെ ആഗിരണത്തെ തടസപെടുത്തും. തൈര് മുട്ടയുമായും ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ തടസപ്പെടുത്തുന്ന എന്‍സൈമുകളുടെ ഉല്‍പ്പാദനത്തിലേക്ക് നയിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക