രക്തത്തില്‍ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. യൂറിക് ആസിഡ് ശരീരത്തിന് പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്നതാണ് ഗൗട്ട് അഥവാ രക്തവാതത്തിന് കാരണമാകുന്നത്. ഉയര്‍ന്ന യൂറിക് ആസിഡ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാവുന്ന ഡ്രൈഫ്രൂട്ട്സുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ബദാം മികച്ചൊരു മാര്‍ഗമാണ്. യൂറിക് ആസിഡ് ലെവല്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന മഗ്നീഷ്യം ബദാമില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും നാരുകളും സമൃദ്ധമായി അടങ്ങിയ ഈത്തപ്പഴത്തിലെ പൊട്ടാസ്യം യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. യൂറിക് ആസിഡ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കശുവണ്ടി. കശുവണ്ടിയില്‍ പ്യൂപിനുകല് കുറവാണ്. വിറ്റാമിനുകളും മിനറലുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്
ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങളുമുള്ള വാല്‍നട്ട് യൂറിക് ആസിഡ് കാരണമുണ്ടാകുന്ന നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും നാരുകളും പിസ്തയില്‍ സമൃദ്ധമാണ്. പ്യൂരിന്റെ അളവ് കുറവായതിനാല്‍ യൂറിക് ആസിഡ് കുറയ്ക്കാനും ഉത്തമം. ശരീരം ഉല്‍പ്പാദിപ്പിക്കാത്ത അവശ്യ ഫാറ്റി ആസിഡ് ഫ്ളാക്സ് സീഡിലുണ്ട്. ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ യൂറിക് ആസിഡ് കൂടുന്നതുകൊണ്ടുണ്ടാകുന്ന വേദനയ്ക്ക് ശമനം നല്‍കും.
ബ്രസീല്‍ നട്സും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കും. ബ്രസീല്‍ നട്സില്‍ നാരുകള്‍ കൂടുതലും പ്യൂരിന്‍ കുറവുമാണ്. യൂറിക് ആസിഡ് കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ ഇവ സഹായിക്കും. അന്തോസിയാനിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമായ ചെറി യൂറിക് ആസിഡ് ഉല്‍പ്പാദനം തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക