ഇന്ന് മിക്കവരും വളരെയേറെ പരിചരണം നല്കുന്ന ഒന്നാണ് ചര്‍മ്മസംരക്ഷണം. ചര്‍മ്മസംരക്ഷണത്തിനായി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലും ലഭിക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മം സുന്ദരമായി സൂക്ഷിക്കാനായി പലതരം ഉള്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നത് ചില സമയങ്ങളില്‍ അബദ്ധമായും മാറാറുണ്ട്. വിവിധ ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റുന്നതിന് പഴങ്ങള്‍ വളരെയേറെ പങ്കു വഹിക്കുന്നുണ്ട്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് പഴങ്ങള്‍. അത് ചര്‍മ്മത്തിന് കൂടുതല്‍ ഗുണം ചെയ്യും. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഓറഞ്ച്, മുന്തിരിപ്പഴം, എന്നിവയില്‍ കൊളാജന്‍ ഉല്പാദനത്തെ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പപ്പായ ആണ് ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പഴം. പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. പപ്പായ പതിവായി കഴിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ അവോക്കാഡോ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവ കിവിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക