ചുട്ടരച്ച ചമ്മന്തികൾ എപ്പോഴും ചോറിന് നല്ലൊരു കോമ്പിനേഷനാണ്. ഇത്തരത്തിൽ ഒരു ചമ്മന്തി ഉണ്ടെങ്കിൽ മറ്റ് വിഭവങ്ങൾ ഒന്നും ചോറുണ്ണാൻ ആവശ്യമില്ല. രുചികരമായ ചുട്ടരച്ച ഒരു ചമ്മന്തി തയ്യാറാക്കിയാലോ. തേങ്ങയും ഉണക്കമുളകും ഒക്കെ ചുട്ടരച്ച് തയ്യാറാക്കുന്ന ചമ്മന്തി ചോറിനൊപ്പം ഉള്ള കിടിലൻ ഒരു കോമ്പിനേഷൻ തന്നെയാണ്.
ഇതിനായി ഒരു അടുപ്പത്ത് വെച്ച് ചൂടാക്കണം. ഇതിലേക്ക് അൽപ്പം തേങ്ങാ കഷണങ്ങൾ ചേർത്ത് കൊടുക്കാം. അല്പം ബ്രൗൺ നിറമാകുന്നതുവരെ ഇതൊന്നു വറുത്തെടുക്കാം. ഇതിലേക്ക് എരുവിന് ആവശ്യമായ വറ്റൽ മുളക് വറുത്തെടുക്കണം. ഇത് തണുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം.
പിന്നീട് അല്പം ചെറിയ ഉള്ളി, ചെറിയ കഷണം ഇഞ്ചി, കറിവേപ്പില, ചെറിയ നെല്ലിക്ക വലിപ്പമുള്ള പുളി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം. ആവശ്യമെങ്കിൽ അല്പം വെള്ളം കൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കാം. രുചികരമായ തേങ്ങ ചുട്ടരച്ച ചമ്മന്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക