നിരവധി തവണ ചുള്ളൻ ലുക്കിൽ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ ചിത്രങ്ങളിലും കൂടുതൽ കൂടുതൽ താരം ചെറുപ്പമാവുകയാണ്. ഇപ്പോൾ ഇതാ ക്രിസ്തുമസ് ആശംസകൾ നേർന്നു താരം പങ്കുവെച്ച് ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
വെള്ള നിറത്തിൽ ഉള്ള ഡ്രസ്സിൽ കൂടുതൽ സുന്ദരൻ ആയിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്ത് വരുന്നത്. ‘നിങ്ങളെക്കൊണ്ട് ഒരു നിവൃത്തിയുമില്ല… വെറുതെ ചെറുപ്പക്കാരെ പറയിപ്പിക്കാൻ, നിങ്ങൾ ഇത് എന്ത് ഉദ്ദേശിച്ചാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്വവർഗാനുരാഗിയായ കഥാപാത്രമായി എത്തിയ ‘കാതൽ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തിയത്. തെന്നിന്ത്യൻ താരം ജ്യോതിക നായിക കഥാപാത്രമായി എത്തിയ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക