പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്(56), കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരയെും കണ്ടെത്തിയപ്പോള്‍ വീട്ടിലാരും ഉണ്ടായിരുന്നില്ല.
കുറുമ്പന് വീട്ടില്‍ നാട്ടുവൈദ്യം എന്ന പേരില്‍ ചികിത്സ നടത്തുന്നുണ്ട്. ഇവിടെ ചികിത്സക്കെത്തിയതാണ് ബാലുവെന്നാണ് നിഗമനം. കുറുമ്പന്റെ ഭാര്യയും അമ്മയും വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. അതേസമയം, ഒരാളെ കാണാതായിട്ടുണ്ടെന്നും മരണകാരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായാണ് പോലീസ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക