മികച്ച ചിത്രത്തിനുള്ള 2020ലെ ഓസ്കാർ നേടിയ പാരസൈറ്റിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ നടൻ ലീസൺ ക്യൂനി(48) നെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം നിർത്തിയിട്ട കാറിൽ സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിന്നാണ് താരത്തെ കണ്ടെത്തിയത്.
അടുത്തിടെ ലഹരി കേസിനെ തുടർന്ന് സിനിമ, ടെലിവിഷൻ പരിപാടികളിൽ നിന്ന് പുറത്താക്കപ്പെട്ട താരം കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ടെലിവിഷൻ സിറ്റ്കോം ആയ ലവേഴ്സിലൂടെ 2001 ലാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. കൊറിയയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ലീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക