സിയോള്‍: ദക്ഷിണ കൊറിയന്‍ നടന് ലീ സണ്‍ ക്യുനി(48)നെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓസ്കാര്‍ പുരസ്കാരം നേടി ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയമായ താരമാണ് ലീ സണ്‍. ടെലിവിഷന്‍ സിറ്റ്കോം ആയ ‘ലവേഴ്സി’ലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
ലഹരി ഉപയോഗത്തിന്റെ പേരില്‍ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു താരം. ലഹരിക്കേസിനെ തുടര്‍ന്ന് സിനിമ, ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് നടനെ ഈയടുത്ത് പുറത്താക്കിയിരുന്നു. കൊറിയയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട്സില്‍ നിന്നും ബിരുദം നേടിയ ലീ 2001-ലാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക