സര്‍ജനോ ഖാലിദ്, അനഘ നാരായണന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം രാസ്ത ജനുവരി 5 ന് തിയേറ്ററുകളിലെത്തും. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ വലിപ്പമേറിയ മരുഭൂമിയായ റുബല്‍ ഖാലി പശ്ചാത്തലമായി വരുന്ന ചിത്രമാണ് രാസ്ത. ഒമാനില്‍ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യന്‍ സിനിമ കൂടിയാണ് രാസ്ത.
ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയില്‍ എത്തിച്ചേരുന്ന നാലുപേര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനിടയില്‍ അവര്‍ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കിയാണ് രാസ്ത എന്ന സര്‍വൈവല്‍ ചിത്രം എത്തുന്നത്. ടി.ജി രവി, സുധീഷ്, ഇര്‍ഷാദ് അലി, ആരാധ്യ ആന്‍ ജിസിസിയിലെ പ്രമുഖ താരങ്ങളായ ഫക്രിയ കാമിസ്, കാമിസ് അല്‍ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഷാഹുല്‍ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലു എന്റര്ടൈന്മെന്റ്സിനു വേണ്ടി ലിനു ശ്രീനിവാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു നാരായണന് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അവിന് മോഹന്‍ സിതാരയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക