തിരുവനന്തപുരം: പുതിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി നേതൃയോഗം ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനായി യോഗം ചേരുന്നത്. കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിക്കാനായി യോഗം ചേരുന്നത്.
ജനറല്‍ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജ എന്നിവരാണ് ഇന്നത്തെ നിര്‍വാഹക സമിതിയിലും നാളത്തെ കൗണ്‍സിലിലും പങ്കെടുക്കുന്നത്. കാനം രാജേന്ദ്രന്റെ സംസ്കാര ദിനം തന്നെ ബിനോയി വിശ്വത്തിന് ചുമതല നല്‍കുന്നതിനായി കോട്ടയത്ത് അടിയന്തര നിര്‍വാഹകസമിതി യോഗം ചേര്‍ന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക