മുഖക്കുരുവും അത് വന്നതിന്റെ പാടുകളും ഏവരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. മുഖക്കുരുവിനേക്കാൾ ബുദ്ധിമുട്ടാണ് അത് വന്ന ശേഷം ഉണ്ടാകുന്ന പാടുകൾ മാറാൻ. മുഖക്കുരു പാടുകള്‍ മാറ്റാന്‍ ഇതാ ചില വഴികള്‍
ധാരാളം വെള്ളം കുടിയ്ക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ദിവസവും കുറഞ്ഞത് എട്ട് ഗ്ളാസ് വെള്ളം കുടിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.
ഉലുവ ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഏതാനും ദിവസം ഇത് തുടരുക. ഇത് പാടുകൾ മായാൻ സഹായിക്കും.
ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും പാടുകൾ മാറാൻ സഹായിക്കുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചര്‍മ്മത്തിലെ പാടുകള്‍ വേഗത്തില്‍ മാറും.
ലാവെണ്ടര്‍ ഓയില്‍ പാടുകളില്‍ നേരിട്ട് പുരട്ടാവുന്നതാണ്. ഇത് മികച്ച ഫലം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക