ഇന്ന് നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് പ്രധാനമായും അസിഡിറ്റി ഉണ്ടാക്കുന്ന കാരണങ്ങള്‍. അസിഡിറ്റി ഉണ്ടാകാനുള്ള മറ്റ് കാരണങ്ങൾ നോക്കാം.
അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ഇത് കുറയ്ക്കുക.
ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്ന ശീലം ചിലര്‍ക്കുണ്ട്. അത് കൂടുതല്‍ ദോഷം ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്. അസിഡിറ്റിക്ക് അതും കാരണമാണ്.
എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റിക്ക് കാരണമാകാം.
അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക.
അസിഡിറ്റി പ്രശ്നമുള്ളവര്‍ ചായ, കാപ്പി എന്നിവ പൂര്‍ണമായും ഒഴിവാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക