മുടി പ്രശ്നങ്ങളിൽ ഏറ്റവും പ്രധാന പ്രശ്നമാണ് മുടി വളരുന്നില്ല എന്നത്. അതിന് വേണ്ടി പല വിധത്തിലുള്ള എണ്ണയും മറ്റും നാം തേക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതൊക്കെ തേക്കുന്നത് കൊണ്ട് അത് മുടിയുടെ ആരോഗ്യത്തിന് അത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാൽ മുടിയുടെ വളർച്ചയെ സഹായിക്കുന്ന ചില എണ്ണകൾ ഉണ്ട്. അവയെ കുറിച്ച് അറിയാം.
വെളിച്ചെണ്ണയോടൊപ്പം അല്പം നാരങ്ങ നീര് ചേർക്കുക. ഇത് വെളിച്ചെണ്ണയുടെ ഗുണം ഇരട്ടിയാക്കുന്നു.
വെളിച്ചെണ്ണ ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് രാത്രി മുഴുവന്‍ തലയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
വെളിച്ചെണ്ണയും ഒലീവ് ഓയിലും മിക്സ് ചെയ്ത് തലയില്‍ തേക്കുന്നതും നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നത് മുടിയുടെ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു. താരനെ അകറ്റുന്നതിനും അകാല നരക്ക് പരിഹാരം കാണുന്നതിനും എല്ലാം തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നത് ഏറെ നല്ലതാണ്.
ആര്യവേപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാണ്.
കര്‍പ്പൂരം വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്സ് ചെയ്യുക. ഇത് തേക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക