ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ് ഉറക്കമില്ലായ്മ. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം
ശീതളപാനീയങ്ങള്‍
ദാഹിക്കുമ്പോള്‍ എല്ലാവരും ആദ്യം വാങ്ങി കുടിക്കുന്നത് പലനിറങ്ങളില്‍ ലഭിക്കുന്ന ശീതപാനീയങ്ങളാണ്. നിങ്ങള്‍ കുടിക്കുന്ന ഓറഞ്ച് ജ്യൂസിലും ആപ്പിള്‍ ജ്യൂസിലും വരെ കഫൈന്‍ അടങ്ങിയിരിക്കുന്നു. 355 എംഎല് ബോട്ടിലില്‍ ഏകദേശം 45 എംജി കഫൈന്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇവ കുടിക്കുന്നത് ഉറക്കം ഇല്ലാതാക്കും.
ഊര്‍ജപാനീയം
എനര്‍ജി ഡ്രിങ്ക് അഥവ ഊര്‍ജപാനീയം കുടിക്കുന്ന ശീലമുണ്ടോ? സാധാരണ വിപണയില്‍ ലഭ്യപാകുന്ന എനര്‍ജി ഡ്രിങ്ക് ബോട്ടലില്‍ ഏകദേശം 45 മുതല്‍ 50 എംജി വരെ കഫൈന്‍ ഉണ്ടാകും. ഇതും ഉറക്കം കുറയാൻ കാരണം ആകും.
പെയിന്‍ റിലീവേഴ്സ്
വേദനകള്‍ക്ക് പെയിന്‍ കില്ലറുകളെ ആശ്രയിക്കുന്ന ശീലം നമുക്ക് സാധാരണയായി ഉണ്ട്. പല വേദനസംഹാരികളിലും കഫൈന്‍ അടങ്ങിയിട്ടുണ്ട്. കഫൈന്‍ തലച്ചോറിലെ വേദനയെ ഇല്ലാതാക്കുന്നു. എന്നാൽ ഇതിനൊപ്പം ഉറക്കവും ഇല്ലാതാക്കുന്നു.
പ്രോട്ടീന്‍ ബാര്‍
ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീന്‍ ബാറുകളിലും കഫൈന്‍ അടങ്ങിയിട്ടുണ്ട്. ചെറിയ ഒരു പ്രോട്ടീന്‍ ബാറില്‍ പോലും വലിയ തോതില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയും ഉറക്കത്തിന് തടസമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക