പാലില്‍ മഞ്ഞളും നെയ്യും ചേര്‍ത്ത് കഴിക്കുന്നത് നല്ലൊരു നാട്ടുവൈദ്യമാണ്. നിരവധി ആരോഗ്യഗുണളാണ് ഇതിനുള്ളത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള പാല് കുടിക്കുന്നത് നല്ലതാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ദൈനംദിന ജീവിത ശൈലിയില്‍ ഈ രീതി ഉപയോഗിക്കുന്നത് നല്ലതാണ്.
ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാലിനൊപ്പം നെയ്യും മഞ്ഞളും ചേര്‍ത്തുള്ള കൂട്ട് വളരെ ഉത്തമമാണ്. ദഹനത്തിന് സഹായിക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. നെയ് മഞ്ഞള്‍ കോമ്പിനേഷന്‍ ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്.
പാലിലെ കാത്സ്യം സ്വാഭാവികമായും ദുര്‍ബലമായ എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. സന്ധികളുടെ ലൂബ്രിക്കേഷനില്‍ നെയ്യ് സഹായിക്കുന്നു. നെയ്യില്‍ വിറ്റാമിന്‍ കെ 2 അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം നന്നായി ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്.
നെയ്യിന്റെയും പാലിന്റേയും സംയോജനം ചര്‍മ്മത്തിന് സ്വാഭാവികവും ആഴത്തിലുള്ളതുമായ ഈര്‍പ്പം നല്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഈ കോമ്പിനേഷന്‍ ഗുണം ചെയ്യും. നെയ്യും പാലും പതിവായി കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് തിളങ്ങാന്‍ സഹായിത്തം. മുഖക്കുരുവും പാടും ഇല്ലാതാവും
ഒരു പാനില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ ചേര്‍ക്കുക. അത് ചൂടാക്കുക. ഇനി ഇതിലേക്ക് 1 ഗ്ലാസ് പാല് ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ന്ന് ഇളക്കുക. പാല് തിളപ്പിക്കുക. അതിനുശേഷം തീ ഓഫാക്കി അതിലേക്ക് ഒരു ടീ സ്പൂണ്‍ ശര്‍ക്കരപ്പൊടി ചേര്‍ക്കാം. ഇത് പാലിന് മധുരം നല്‍കും. ഒരു ഗ്ലാസിലൊഴിച്ച് കുടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക