നിരവധി ആരോഗ്യഗുണങ്ങള്‍ ഒന്നാണ് അത്തിപ്പഴം. ഡ്രൈ ഫ്രൂട്ട്സ് ഇനത്തില്‍ വരുന്ന അത്തിപ്പഴത്തില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണെന്ന് പലര്‍ക്കും അറിയില്ല. അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കില്‍ അത്തിപ്പഴം കഴിച്ച് തുടങ്ങാവുന്നതാണ്. അത്തിപ്പഴമിട്ട വെള്ളം കൊണ്ട് ശരീര ഭാരം അടക്കം കുറയ്ക്കാന്‍ സാധിക്കും.
അത്തിപ്പഴം വെറുതെ കഴിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ രാത്രി ഇവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് കഴിക്കാവുന്നതാണ്. ഭാരം കുറയ്ക്കാനായി അത്തിപ്പഴമിട്ട വെള്ളം ഏറെ ആവശ്യമായ ഒന്നാണ്. അത്തിപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. അമിത വിശപ്പും ഇതിലൂടെ ഉണ്ടാവില്ല.
ഇവ കഴിക്കുന്നതിലൂടെ നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാനാവും. വേഗത്തില്‍ ദഹനവും സാധ്യമാകും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങളാണ്. ഭക്ഷണം കഴിച്ചാല്‍ മാത്രം പോര മികച്ച ദഹനവും നമുക്ക് ലഭിക്കണം. അത്തിപ്പഴം കൊണ്ട് ദഹനം നല്ല രീതിയില്‍ നടക്കും. ഫൈബര്‍ തന്നെയാണ് ഇതും സാധ്യമാക്കും. നമ്മുടെ വയറിന്റെ എല്ലാ പ്രശ്നങ്ങളും ഇതിലൂടെ ഇല്ലാതാവും.
ശരീരത്തിലെ രക്തത്തില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ അത്തിപ്പഴം കൊണ്ട് സാധിക്കും. ക്ലോറോജെനിക് ആസിഡ് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതുപോലെ ഫൈബര്‍ ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അമിതമാവാതെയും, അതുപോലെ തീരെ കുറയാതെയും സഹായിക്കും.
രാത്രി മൂന്നോ നാലോ അത്തിപ്പഴം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ആദ്യമായി കഴിക്കുന്നത് ഈ വെള്ളമായിരിക്കണം. ഇതില്‍ കുറച്ച് തേനോ പഞ്ചസാരയോ ചേര്‍ക്കുകയുമാവാം. അധികം ചൂടാവാതെയും, അധികം തണുക്കാതെയുമാണ് ഇവ കഴിക്കേണ്ടത്. മുറിയിലെ ചൂടില്‍ തന്നെ ഇവ കഴിക്കുക. വെറും വയറ്റില്‍ തന്നെ ഇവ കഴിക്കാന്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക