ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന ഫ്ളോവേഴ്സിന്റെ എണ്ണം ഒരു കോടി പിന്നിട്ടു. കിമിനല്‍ നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ബില്‍ ലോക്സഭ പാസാക്കിയതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കുതിപ്പുണ്ടായത്. സമൂഹമാധ്യമമായ എക്സില്‍ ഷായെ 34.1 മില്ല്യണും ഫെയ്സ്ബുക്കില്‍ 15 മില്ല്യണ്‍ ആളുകളുമാണ് പിന്തുടരുന്നത്.
2014 ല്‍ ബിജെപിയുടെ വന്‍ വിജയത്തിനു ശേഷമാണ് അമിത് ഷായെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്ധനയുണ്ടായിതുടങ്ങിയത്. 2019 ല്‍ ബിജെപി രണ്ടാം തവണ അധികാരത്തില്‍ എത്തിയപ്പോള്‍ ഷാ പാര്‍ട്ടി അധ്യക്ഷനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് അമിത് ഷാ. പ്രതിപക്ഷത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എക്സില്‍ 24.7 മില്ല്യണും ഫെയ്സ്ബുക്കില്‍ 6.8 മില്ല്യണും ഇന്‍സ്റ്റഗ്രാമില്‍ 5.1 മില്ല്യണ്‍ ആളുകളുമാണ് പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക