ഡ്രാഗണ്‍ ഫ്രൂട്ട് ഇന്ന് നമ്മുക്ക് സുലഭമായി ലഭിക്കുന്ന പഴമാണ്. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അറിയാം ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ.
ജീവകങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ഡ്രാഗൺ ഫ്രൂട്ട് വാര്‍ധക്യം അകറ്റും.
ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്.
പ്രമേഹം, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്.
ക്യാന്‍സര്‍ തടയാനുളള കഴിവും ഡ്രാഗൺ ഫ്രൂട്ടിന് ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് പ്രായം അകറ്റാന്‍ സഹായിക്കും.
സൂര്യതാപം മൂലം കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ കഴിക്കുന്നത് മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയിട്ടുളള ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും.
ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക