നിരവധി ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ചീര. എന്നാൽ ചീര കഴിക്കാന്‍ പലര്‍ക്കും മടിയാണ്. ചീരയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ചീരയിൽ അടങ്ങിയിട്ടുണ്ട്.
ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിയോക്സിഡന്റ്സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.
ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
സ്കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം.
മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്.
ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും അകറ്റും.
ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരും.
ചീര കഴിക്കുന്നതിലൂടെ കൃത്യമായ ദഹനം നടക്കുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങല്‍ ഇല്ലാതാക്കും.
ചീര ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.
കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.
ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.
ചീര കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും. തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക