അനാവശ്യ രോമം കാരണം വിഷമിക്കുന്നവരാണോ നിങ്ങൾ? സ്ത്രീകളെയാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച ബാധിക്കുന്നത്. മുഖത്തും ശരീരത്ത് മറ്റ് സ്ഥലങ്ങളിലുമുള്ള അമിത രോമവളർച്ച സ്ത്രീകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തും.
ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിലൊന്നാണ് മഞ്ഞൾ. മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ മഞ്ഞൾ സഹായിക്കുന്നു.
മഞ്ഞള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. 15 ദിവസം കൊണ്ട് തന്നെ ഫലം കാണാൻ ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക