ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ പടിക്ക് പുറത്ത് നിർത്താം എന്നാണ് പൊതുവേ പറയാറ്. അറിയാം ആപ്പിളിന്റെ ഗുണങ്ങൾ.
ആപ്പിൾ കഴിക്കുന്നതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുനതാണ്. ആപ്പിളിലുള്ള ഫ്ളവനോയിഡ് അർബുദകോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.
ആപ്പിൾ കഴിക്കുന്നത് വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിൾ കഴിക്കുമ്പോൾ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബർ പല്ലൂകളെ വെൺയുള്ളതാക്കുന്നു. ആപ്പിൾ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീർ ബാക്ടീരിയകളിൽ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു.
കൊളസ്ട്രോളിനെതിരായുള്ള ഫീനോൾസ് അടിങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതിലൂടെ കൊളസിട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളിൽ 23 ശതമാനം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.
ആപ്പിളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിൾ സന്ധിവാതത്തെ തടയുന്നു.
ദിവസവും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതു ശീലമാക്കിയാല്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക