വളരെയധികം ആദായകരമായ ഒന്നാണ് ആട് വളർത്തൽ. ശരിയായ പരിപാലനം ലഭിക്കുകയാണെങ്കിൽ ആട് വളർത്തൽ വളരെയധികം ലാഭം നൽകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ശരിയായ രീതിയിൽ എങ്ങനെ ആട് പരിപാലനം നടത്താം? എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം അറിയുന്നതിനായി അവസരം ഒരുക്കുകയാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രം.
ജനുവരി 8, 9 തീയതികളിൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. സൗജന്യമായി നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0479-2457778,0479-2452277,8590798131 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക