തണുപ്പ് കാലത്ത് ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തെ ഭക്ഷണത്തിലൂടെ പുഷ്ടിപ്പെടുത്തേണ്ട ഒരു കാലമാണ് ശൈത്യകാലം. ഇതിനായി വിറ്റാമിന്‍ ഡി നിറഞ്ഞ ഡ്രൈഫ്രൂട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമായ ബദാമില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ തണുപ്പുകാലത്ത് ദഹനപ്രക്രിയയെ വേഗത്തിലാക്കാന്‍ ഫിഗ് സഹായിക്കും. ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി നല്കുന്ന ഉണക്കമുന്തിരി തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു ഡ്രൈഫ്രൂട്ട്സ് ആണ്. രോഗപ്രതിരോധശക്തി നല്കുന്ന പിസ്ത വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസാണ്.
ഹൃദയാരോഗ്യത്തെയും ദഹനപ്രക്രിയയെും സഹായിക്കുന്ന പ്രൂണ്‍സ് മധുരമുള്ളതും ഡി വിറ്റാമിനുകളാല്‍ സംപുഷ്ടമായവയുമാണ്. നാച്വറല്‍ എനര്‍ജി ബൂസ്റ്ററായ ഈത്തപ്പഴം തണുപ്പുകാലത്ത് കഴിക്കാവുന്ന ഫലമാണ്. ഉണക്കിയ ആപ്രിക്കോട്ട് വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക