ബോളിവുഡ് താരം ദീപിക പദുക്കോൺ ഇനി മുതൽ ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ. കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു.
ഹ്യൂണ്ടായിയുടെ ബ്രാൻഡ് അംബാസിഡർ ആകുക എന്നത് തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് എന്നായിരുന്നു ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട അതിനുശേഷം ദീപികയുടെ പ്രതികരണം.
എല്ലാ വിഭാഗം സിനിമാസ്വാദകരെയും ആകർഷിക്കുന്ന അനുപമ വ്യക്തിത്വമാണ് ദീപിക എന്ന് ഹ്യൂണ്ടായ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തരുൺ ഗാങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക