തിരുവനന്തപുരം: തിരുവനന്തപുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാംമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.
ഇന്നലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ആർഎസ്എസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിക്കുകയും ഇതിന് പ്രതികാരമെന്നോണം അജീഷിനെ ആർഎസ്എസ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അജീഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക