നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും നേവല്‍ അക്കാദമിയിലെയും പ്രവേശനത്തിനായുള്ള 2024-ലെ പൊതുപരീക്ഷയ്ക്ക് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 400 ഒഴിവുകളാണുള്ളത്. പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
അവിവാഹിതര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. പരീക്ഷ 2024 ഏപ്രില്‍ 21-നായിരിക്കും നടക്കുക. നേവല്‍ ഡിഫന്‍സ് അക്കാദമിയില്‍ ആര്‍മി-208, നേവി-42, എയര്‍ഫോഴ്സ്-120 എന്നിങ്ങനെയാണ് ഒഴിവ്. നേവല്‍ അക്കാദമിയില്‍ 30 ഒഴിവാണുള്ളത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി വിങ്ങിലേക്ക് പ്ലസ്ടു സമ്പ്രദായത്തില്‍ നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യമാണ് യോഗ്യത.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്, നേവല്‍ വിങ്ങുകളിലേക്കും നേവല്‍ അക്കാദമിയുടെ പ്ലസ്ടു കാഡറ്റ് എന്‍ട്രി സ്കീമിലേക്കും അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ ഉള്‍പ്പെട്ട പ്ലസ്ടുവാണ് പഠിച്ചിരിക്കേണ്ടത്.
അപേക്ഷകര്‍ 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാകേന്ദ്രമുണ്ടാവും. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.
വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ.ബ്രാഞ്ചുകളില്‍ പണമായോ അടയ്ക്കണം. പണമായി അടയ്ക്കുന്നവര്‍ക്ക് അതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസം വരെ മാത്രമേ സമയം അനുവദിക്കൂ.
അപേക്ഷ: https://upsconline.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക