ശബരിമല: ശബരിമല മകരവിളക്കിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ക്കും എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും പത്തനംതിട്ട ജില്ലാ പൊലീസ് കത്തുനല്‍കി. ഈമാസം 14, 15 തിയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിമിതപ്പെടുത്തണമെന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.
14 ന് ഇത് 40,000 ആയും, 15 ന് 20,000 ആയും പരിമിതപ്പെടുത്തണം. കൂടാതെ, പമ്പയില്‍ ഇപ്പോള്‍ നടത്തിവരുന്ന സ്പോട് ബുക്കിങ് പൂര്‍ണമായും നിര്‍ത്തിവച്ച് നിലയ്ക്കലില്‍ ക്രമീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക