വാള്‍നട്സ് കുതിര്‍ത്ത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പറയുന്നത്. വാള്‍നട്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് കുതിര്‍ത്ത് കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയതിനാല്‍ കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാള്‍നട്സ്. അതിനാല്‍ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും വാള്‍നട്സ് കുതിര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.
മറ്റു നട്സുകളെ അപേക്ഷിച്ച് വാള്‍നട്സ് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിക്കാനും ഗുണം ചെയ്യും. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ വാള്‍നട്ടുകള്‍ ചര്‍മ്മത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക