തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി. കെ.ജി. സൈമണ്‍. കേസ് അവസാനിപ്പിച്ചത് താല്‍ക്കാലികമായാണെന്നും പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കാട്ടി സി.ബി.ഐ. കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.ജി. സൈമണ്‍.
മുന്‍ അന്വേഷണ ഉദ്യാഗസ്ഥന് ടോമിന് ജെ. തച്ചങ്കരിയും കേസുമായി ബന്ധപ്പെട്ട് പ്രതീക്ഷകള്‍ പങ്കുവച്ചു.
2018 മാര്‍ച്ച് 22-ന് വെച്ചൂച്ചിറ മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക