ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നതും പോഷകസമൃദ്ധവുമായ പഴമാണ് മാതളനാരങ്ങ. ഇവ ഹൃദയത്തിനും രക്തസമ്മർദ്ദത്തിനും നല്ലതാണ്. കാൻസറിനെ തടയാനും ഇവ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു. അറിയാം മാതള നാരങ്ങയുടെ ഗുണങ്ങൾ.
മാതളനാരങ്ങ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് അൽഷിമേഴ്സ് രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്നു.
മാതളനാരങ്ങയിൽ ആന്റിഓക്സിഡന്റുകൾ, പോളിഫെനോൾസ് തുടങ്ങിയ വിവിധ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സംരക്ഷിക്കുന്നു.
രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർധിപ്പിക്കാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു.
സ്തന, പ്രോസ്റ്റേറ്റ് കാൻസറുകൾ തടയാൻ ഇവ കഴിക്കുന്നതിലൂടെ സാധിക്കും എന്ന് പഠനങ്ങൾ പറയുന്നു.
തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക