ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി നത്തിങ്. നത്തിങ് 2എ എന്ന ഫോൺ ആണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകൾ. മികച്ച പ്രതികരണമാണ് ഇതുവരെ വിപണിയിൽ നിന്നും നത്തിങ് ഫോണുകൾക്ക് ലഭിച്ചുവരുന്നത്.
ഫോണിന്റെ ഫീച്ചറുകളും വിലയും അടക്കമുള്ള വിവരങ്ങൾ വരെ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ എത്തിക്കാൻ പോകുന്ന ഫോൺ നത്തിങ് 2എ ആണെന്ന് നത്തിങ് സിഇഒ സ്ഥിരീകരിച്ചത്.
എന്നാൽ ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2023 ജൂലൈയിൽ പുറത്തിറക്കിയ നത്തിങ് ഫോൺ 2 ന്റെ വില കുറഞ്ഞ പതിപ്പ് ആയിരിക്കും വരാൻ പോകുന്ന നത്തിങ് 2എ എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത മാസം, അതായത് 2024 ഫെബ്രുവരിയിൽ നത്തിങ് 2എ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക