തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെയും മറ്റന്നാളും രണ്ട് ജില്ലകളിലാണ് യെല്ലോ അലെർട്ട് നൽകിയിരിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ തെക്കൻ കർണാടക വരെ രൂപപ്പെട്ട ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായാണ് മഴ തുടരുമെന്ന മുന്നറിയിപ്പ് നൽകാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക