അശ്ലീല വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് മാലിദ്വീപ് സർക്കാർ. എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
മാലിദ്വീപിലെ പ്രധാന ഇന്റർനെറ്റ് സേവനദാതാക്കളായ ധീരാഗു, ഊരേദു തുടങ്ങിയ നെറ്റ്വർക്കുകൾക്ക് ഇനിമുതൽ അശ്ലീല വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്നുമുതൽ അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സർക്കാരും ഇന്റർനെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രാജ്യത്ത് ഇത് ആദ്യമായാണ് പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക