ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഒരു ലക്ഷം ലഡു സമർപ്പിക്കാൻ ഒരുങ്ങി തിരുമല തിരുപ്പതി ദേവസ്വം.
25 ഗ്രാം വീതമുള്ള ലഡുകൾ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാമക്ഷേത്രത്തിന് സമർപ്പിക്കുമെന്നും അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കുന്ന എല്ലാ ഭക്തർക്കും ലഡു നൽകുമെന്നും തിരുപ്പതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മ റെഡി അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തും ഉള്ള നിരവധിപേർ പങ്കെടുക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് നിരവധി സുരക്ഷാക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക