തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു രമേഷ് പിഷാരടി. പിഷാരടി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സൗബിൻ ഷാഹിറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന സന്തോഷ് ഏച്ചിക്കാനം.
ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പഞ്ചവര്‍ണതത്തയാണ് പിഷാരിയുടെ സംവിധാനത്തില്‍ വന്ന ആദ്യ ചിത്രം. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്വൻ എന്ന ചിത്രവും പിഷാരടി ചെയ്തു. രണ്ടു ചിത്രങ്ങളും വിജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക