കാരറ്റ് മികച്ച പോഷകങ്ങൾ ശരീരത്തിന് നൽകുന്ന ഒരു പച്ചക്കറി ആണ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്.ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് ഏറെ സഹായിക്കും. അറിയാം കാരറ്റ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ.
കാരറ്റ് കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും
കരൾ അർബുദം അല്ലെങ്കിൽ ലിവർ സിറോസിസ് തടയാൻ കാരറ്റ് ജ്യൂസ് കഴിക്കാം. കരൾ എൻസൈമുകൾ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും കാരറ്റ് സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ കാരറ്റ് സഹായിക്കും.
ധാരാളം നാരുകൾ ഉള്ളതിനാൽ കാരറ്റിന് മലവിസർജ്ജനം ക്രമപ്പെടുത്താൻ സാധിക്കും. കാരറ്റ് പച്ചയായി കഴിക്കുന്നത് മലശോധനയ്ക്ക് നല്ലതാണ്.
ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും.
കാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
കണ്ണുകൾക്ക് അത്യുത്തമമായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിനുകൾ എന്നിവയും കാരറ്റിൽ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ കാരറ്റ് കഴിക്കുന്നത് കാഴ്ച ശക്തിയ്ക്ക് ഏറെ നല്ലതാണ്.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക