കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമിത് ഷായുടെ സന്ദർശനത്തിന് ഏറെ പ്രത്യേകത ഉണ്ട്. പൂഞ്ചില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ജമ്മുവിലെത്തുന്നത്.
മേഖലയിലെ സുരക്ഷ അവലോകനം ചെയ്യുന്നതിനായാണ് സന്ദര്‍ശനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹം ഫോര്‍വേഡ് ഏരിയകള്‍ സന്ദര്‍ശിക്കുമെന്നും പ്രദേശത്തെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മുവിലെ പൂഞ്ചില്‍ ആയുധധാരികളായ ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക