ഇറാക്കിലെ യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായുള്ള തയാറെടുപ്പുകള്‍ക്കായി ഒരു കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ – സുഡാനി തന്നെയാണ് അറിയിച്ചത്.
രാജ്യത്തെ സൈനിക സഖ്യത്തിലെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചാണ് കമ്മിറ്റി രൂപീകരിക്കുക എന്നാണ് പുറത്തു വരുന്ന വിവരം. രാജ്യത്തെ യു.എസ് സാന്നിദ്ധ്യം തുടച്ചുനീക്കാൻ ഇറാൻ അനുകൂല സംഘടനകള്‍ ഇറാക്ക് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതിന് പിന്നാലെ ആണ് പുതിയ നീക്കം.
അതേസമയം കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ബാഗ്ദാദില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള സായുധ ഷിയാ സംഘടനയുടെ തലവൻ മുഷ്താഖ് താലിബ് അല്‍ സെയ്ദി കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മൂന്ന് കൂട്ടാളികളും ആക്രമണത്തിൽ വധിക്കപ്പെട്ടിരുന്നു. അടുത്തിടെ യു.എസ് സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ തിരിച്ചടിയായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക