ക്ഷീണം തോന്നുമ്പോള്‍ ചില പാനീയങ്ങള്‍ കുടിക്കുന്നവരാണ് മിക്കവരും. നിരന്തരമായ ക്ഷീണം ചിലപ്പോള്‍ മറ്റ് അവസ്ഥകളുടെ ലക്ഷണമോ പോഷകങ്ങളുടെ കുറവോ ആകാം. തെറ്റായ ഭക്ഷണരീതികളും ക്ഷീണം ഉണ്ടാക്കാം. ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുമ്പോള്‍ കുടിക്കേണ്ട ഉന്മേഷം നല്കുന്ന പ്രകൃതിദത്ത പാനീയങ്ങളും ജ്യൂസുകളും ഏതൊക്കെയെന്ന് നോക്കാം.
മാതളനാരങ്ങ ജ്യൂസ്
വിറ്റാമിനുകളും (സി, കെ, ഇ) ധാതുക്കളും (മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്) എന്നിവയാല്‍ സമ്പുഷ്ടമാണ് മാതളനാരങ്ങ. ഇത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറക്കുന്നതിനോടൊപ്പം ഊര്‍ജത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാതളനാരങ്ങയുടെ നീര് അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് വിറ്റാമിന്‍ സിയുടെ അഭാവത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
ചിയ വിത്തുകള്‍ ചേര്‍ത്ത തണ്ണിമത്തന് ജ്യൂസ്
തണ്ണിമത്തന് ജ്യൂസില്‍ വിറ്റാമിന്‍ സി മാത്രമല്ല, ഇരുമ്പും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ചൂടുകാലാവസ്ഥയില്‍ ഉന്മേഷദായകമായ ഈ പാനീയം നിങ്ങളെ തണുപ്പിച്ചും ഊര്‍ജസ്വലമായും നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. നിങ്ങള്‍ക്ക് ചിയ വിത്തുകള്‍ കുതിര്‍ത്ത് കുടിക്കുന്നതിന് മുമ്പ് ജ്യൂസില്‍ ചേര്‍ക്കാം. ചിയ വിത്തില്‍ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ബനാന മില്‍ക്ക് ഷേക്ക്/ സ്മൂത്തി
വാഴപ്പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ധാരാളം നാരുകളും ഉള്‍പ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. രാവിലെ വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും പോഷകങ്ങളും അളവില്‍ ലോഡ് ചെയ്യാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ഇത് തൈര്, പാല്, ബദാം, മറ്റ് പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവയുമായി ചേര്‍ത്ത് കഴിക്കാം. ദഹനസംബന്ധമായ ആരോഗ്യത്തിനും ഇവ മികച്ചതാണ്. വാഴപ്പഴം കഴിക്കുന്നത് കുടല് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഹെര്‍ബല്‍ ടീ
ഇന്ന് എല്ലാത്തരം ഹെര്‍ബല്‍ ടീകളും വിപണികളില്‍ ലഭ്യമാണ്. എന്നാല്‍ ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്. ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഗ്രീന്‍ ടീ ഉണ്ടാക്കി ഏലക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് രുചികരമാക്കുക എന്നതാണ്. നിങ്ങള്‍ക്ക് ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ചെറുചൂടുള്ള വെള്ളത്തിലും ചേര്‍ക്കാം. ഈ പാനീയം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് മെറ്റബോളിസവും രക്തചംക്രമണവും ഊര്‍ജ്ജ നിലയും വര്‍ധിപ്പിക്കും. നിങ്ങള്‍ക്ക് ഈ ചായ രാവിലെയോ ഉറങ്ങാന്‍ പോകുന്നതിനു മുമ്പോ കഴിക്കാവുന്നതാണ്. ഈ ഹെര്‍ബല്‍ ടീ നിങ്ങളുടെ ക്ഷീണം മാറ്റി നിങ്ങളെ ഊര്‍ജസ്വലരാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക