81മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഓപ്പൺ ഹൈമർ’ എന്ന ചിത്രം നിരവധി അവാർഡുകൾ വാരി കൂട്ടി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ഓപ്പൺ ഹൈമര്‍ തന്നെ. കിലിയൻ മർഫി ഓപ്പൺ ഹൈമറിലെ പ്രകടനത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ലില്ലി ഗ്ലാഡ് സ്റ്റോൺ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
‘ഓപ്പൺ ഹൈമർ’ എന്ന ചിത്രം അഞ്ച് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളാണ് നേടിയത്. ‘ഓപ്പൺ ഹൈമർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും റോബർട്ട് ബ്രൗണി ജൂനിയർ ഓപ്പൺ ഹൈമറിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ലുഡ്വിംഗ് ഗോറാൻസൺ ഓപ്പൺ ഹൈമറിലെ സംഗീതത്തിന് മികച്ച സംഗീതത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.
ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി എന്നിവരുടെ ‘അനാട്ടമി ഓഫ് എ ഫാൾ’ എന്ന ചിത്രത്തിന്റെതാണ് മികച്ച തിരക്കഥ. മ്യൂസിക്കൽ കോമഡി ചിത്രമായി ‘പൂവർ തിംഗ്സ്’ എന്ന ചിത്രവും മികച്ച സഹനടിയായി ‘ദ ഹോൾഡോവർസ്’ എന്ന ചിത്രത്തിലൂടെ ഡാവിൻ ജോയ് റാൻഡോൾഫും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക