കൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ. ഉത്തർപ്രദേശ് സ്വദേശിയാണ് റാഷിദ് ഖാൻ.
ജബ് വി മെറ്റ് എന്ന ഷാഹിദ് കപൂർ ചിത്രത്തിലെ ആവോഗെ ജബ് തും എന്ന ഗാനം വെള്ളിത്തിരയിൽ റാഷിദ് ഖാന് വലിയ പ്രശസ്തി നൽകി. പിന്നാലെ ഷാരൂഖ് ചിത്രം മൈ നെയിം ഈസ് ഖാൻ, മോസം ചില ബംഗാളി ചിത്രങ്ങൾ തുടങ്ങിയവയിലോക്കെ എണ്ണം പറഞ്ഞ ഗാനങ്ങൾ ആലപിച്ചു.
ഇതിൽ റാസ് 3,ഹേറ്റ് സ്റ്റോറി 2 എന്നീ ചിത്രങ്ങളിൽ സംഗീതം പകർന്നതും റാഷിദ് ഖാൻ ആയിരുന്നു. 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.2006ൽ സംഗീത നാടക അക്കാഡമി അവാർഡും 2012ൽ മഹാ സംഗീത് സമ്മാൻ അവാർഡും നേടി. 2022ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധിയാളുകൾ റാഷിദ് ഖാന്റെ വിയോഗത്തിൽ അനുശോചനമറിച്ചു. റാഷിദ് ഖാന്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക